ഖജുരാഹോയിലെ സൗത്തേണ്‍ ഗ്രൂപ്പില്‍ പെടുന്ന പ്രമുഖമായ ഒരു ക്ഷേത്രമാണിത്.ചന്ദേല രാജവംശം 1130 ല്‍ പണികഴിപ്പിച്ച ഈ ക്ഷേത്രം ഇന്നും പഴയകാല വാസ്തുവിദ്യയുടെയും, കലയുടെയും സാക്ഷ്യമായി നിലകൊള്ളുന്നു. ഒരു അടഞ്ഞ ഹാളും, അഞ്ച് ചെറിയ മുറികളും ഈ ക്ഷേത്രത്തിലുണ്ട്. ശിവന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രമാണ് ദുല്‍ഹദേവ് ക്ഷേത്രം.
ശിവ ഭഗവാന്‍റെയും, ഭാര്യ പാര്‍വ്വതീ ദേവിയുടെയും അനേകം ചിത്രങ്ങളാല്‍ ഇവിടം മനോഹരമായി അലങ്കരിക്കപ്പെട്ടിരിക്കുന്നു. കറതീര്‍ന്ന ശില്പകലാവൈദഗ്ദ്യം ഇവിടുത്തെ പ്രതിമകളില്‍ ദര്‍ശിക്കാം. ക്ഷേത്രത്തിന്‍റെ ഉള്‍ഭാഗത്തായി ഒരു ശിവലിംഗ പ്രതിഷ്ഠയുമുണ്ട്.
ക്ഷേത്രത്തിന്‍റെ ഉള്‍ഭാഗത്ത് സങ്കീര്‍ണ്ണവും, വ്യാപകവുമായ രീതിയില്‍ ചുവരുകളിലും, മച്ചിലും കൊത്തുപണികള്‍ ചെയ്തിരിക്കുന്നു. സന്ദര്‍ശകരെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള കാഴ്ചകളാണ് ഇവിടെ കാണുക. ഈ ക്ഷേത്രത്തിന്‍റെ വേറിട്ട നിര്‍മ്മാണ ശൈലിയും, കാഴ്ചകളും ഏറെ ആളുകളെ ആകര്‍ഷിക്കുന്നു.



Click it and Unblock the Notifications