ജൈന മ്യൂസിയം ജൈന ശില്പങ്ങളുടെ സംരക്ഷണത്തിനായി രൂപം നല്കിയതാണ്. 1987 ലാണ് ഇവിടം തുറന്ന് പ്രവര്‍ത്തനമാരംഭിച്ചത്. ജൈനക്ഷേത്രത്തിന് സമീപത്ത് തന്നെയാണ് മ്യൂസിയവും. വ്യത്താകൃതിയിലുള്ള മ്യൂസിയം കെട്ടിടം, സാഹു ശാന്തിപ്രസാദ് ജെയ്ന്‍ കലാ സംഗ്രഹാലയ എന്ന പേരിലാണ് തദ്ദേശിയരുടെ ഇടയില്‍ അറിയപ്പെടുന്നത്.
ജൈനശില്പങ്ങളുടെ സമ്പന്നമായ ഒരു ശേഖരം ഇവിടെയുണ്ട്. നൂറിലേറെ പ്രതിമകള്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്നു. വൃത്താകൃതിയിലുള്ള ഒരു ആധുനിക ഗാലറിയും ഇവിടെയുണ്ട്. ഇരുപത്തിനാല് തീര്‍ത്ഥങ്കരന്മാര്‍, യക്ഷികള്‍, തുടങ്ങി ജൈനസംസ്കാരവും, പാരമ്പര്യവുമായി ബന്ധപ്പെട്ട നിരവധി ശില്പങ്ങള്‍ ഇവിടെ കാണാനാവും.
മ്യൂസിയത്തിന്‍റെ പ്രവേശനകവാടം എടുത്ത് പറയേണ്ടതാണ്. വാതിലിനിരുവശവും രണ്ട് അലങ്കരിക്കപ്പെട്ട 'മകര തോരണ' സ്ഥാപിച്ചിരിക്കുന്നു. ഞായറാഴ്ചകളില്‍ ഇവിടം തുറക്കുകയില്ല. അപൂര്‍വ്വ കാഴ്ചകളാല്‍ സമ്പന്നമായ ഈ മ്യൂസിയം സന്ദര്‍ശകര്‍ക്ക് നല്ലൊരനുഭവം സമ്മാനിക്കുമെന്നതില്‍ സംശയമില്ല.



Click it and Unblock the Notifications