കാന്ദരിയ മഹാദേവ ക്ഷേത്രമാണ് ഖജുരാഹോയിലെ വെസ്റ്റേണ്‍ ഗ്രൂപ്പില്‍ പെട്ട ക്ഷേത്രങ്ങളില്‍ ഏറ്റവും വലുത്. എ.ഡി 1025 - 1050 കാലത്ത് ചാന്ദേല ഭരണാധികാരികളാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഇവിടെ ഗര്‍ഭഗൃഹത്തില്‍ ഒരു ശിവലിംഗവും സ്ഥാപിക്കപ്പെട്ടിരിക്കുന്നു.
അഞ്ച് ഭാഗങ്ങളായാണ് ക്ഷേത്രത്തിന്‍റെ ഘടന. ഗര്‍ഭഗൃഹം, അര്‍ദ്ധമണ്ഠപം, പ്രദക്ഷിണം, മഹാമണ്ഡപം എന്നിവ ഇതില്‍ പെടുന്നു. നൂറടിയിലേറെ ഉയരമുള്ള ഒരു ടവറും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിന്‍റെ പ്രധാന ഭാഗം കൊത്തുപണികളാലും, അനേകം ചിത്രങ്ങളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു.
മനോഹരമായി ചിത്രീകരിച്ച രണ്ട് തോരണകള്‍ ഈ ക്ഷേത്രത്തിന്‍റെ മാത്രം സവിശേഷതയാണ്. ക്ഷേത്രചുവരുകളില്‍ കൊത്തിയ പ്രതിമകളെ ദേവന്‍മാര്‍,ദേവതമാര്‍, കാമം എന്നീ വിഭാഗങ്ങളായി തിരിക്കാം.



Click it and Unblock the Notifications