ഈസ്റ്റേണ്‍ ഗ്രൂപ്പില്‍ പെടുന്ന മനോഹരമായ ഒരു ക്ഷേത്രമാണിത്. ജൈന തീര്‍ത്ഥങ്കരന്മാര്‍ക്കാണ് ഇത് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്നതില്‍ ഏറ്റവും വലിയ ജൈന ക്ഷേത്രങ്ങളിലൊന്നാണിത്. എ.ഡി 954 നടുത്താണ് പാര്‍ശ്വനാഥ് ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്.
ആദ്യ തിര്‍ത്ഥങ്കരനായ ആദിനാഥിനായാണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടം പ്രതിമകളാലും, ലിഖിതങ്ങളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിന്‍റെ ഭീമാകാരമായ വലുപ്പം തന്നെ ആകര്‍ഷകമാണ്. പാര്‍ശ്വനാഥന്‍റെ ഒരു പ്രതിമയും ഇവിടെയുണ്ട്. പാര്‍ശ്വനാഥ് ക്ഷേത്രത്തിന്‍റെ മറ്റൊരു പ്രധാന പ്രത്യേകത മറ്റ് ക്ഷേത്രങ്ങളില്‍ കാണുന്നത് പോലെ സ്ത്രീപുരുഷന്മാരൂടെ ലൈംഗിക ചേഷ്ടകള്‍ പ്രതിപാദിക്കുന്ന ശില്പങ്ങള്‍ ഇവിടെയില്ല എന്നതാണ്.
ക്ഷേത്രത്തെ നിരവധി പ്രതിമകള്‍ അലങ്കരിക്കുന്നു. അവയില്‍ വിവിധ നിലകളിലുള്ള സുരസുന്ദരിമാരുടെ പ്രതിമകള്‍ എടുത്ത് പറയേണ്ടതാണ്. തുല്യംവെയ്ക്കാനാവാത്ത വാസ്തുവിദ്യയുടെയും, കൈവേലയുടെയും മികവ് ഇവിടെ കാണാനാവും.



Click it and Unblock the Notifications