ഖജുരാഹോയില്‍ നിന്ന് 43 കിലോമീറ്റര്‍ അകലെ ചാത്തര്‍പൂര്‍ ജില്ലയിലാണ് റാണെ വെള്ളച്ചാട്ടം. കേണ്‍ നദിയിലുള്ള ഈ വെള്ളച്ചാട്ടം അഞ്ച് കിലോമീറ്റര്‍ ഉയരത്തിലും, മുപ്പത് മീറ്റര്‍ വ്യാപ്തിയിലും താഴേക്ക് പതിക്കുന്നു. ഗ്രാനൈറ്റ് പാറകളിലൂടെയുള്ള ഈ ജല പ്രവാഹം ചിലപ്പോള്‍ പിങ്കിലും, മറ്റ് ചിലപ്പോള്‍ ചുവപ്പിലും, ചിലപ്പോള്‍ ചാരനിറത്തിലുമായി നിറങ്ങള്‍ മാറിമറിഞ്ഞ് വരും.
ചെറിയ നിരവധി വെള്ളച്ചാട്ടങ്ങളും ഇവിടെയുണ്ട്. ഇവയില്‍ ചിലത് വര്‍ഷം മുഴുവന്‍ നീണ്ട് നില്‍ക്കുമ്പോള്‍ ചിലത് വേനല്‍ക്കാലത്ത് അപ്രത്യക്ഷമാകും. പന്ന നാഷണല്‍ പാര്‍ക്കിനോട് ചേര്‍ന്നാണ് റാണെ വെള്ളച്ചാട്ടം.
വളരെ ശാന്തസുന്ദരമായ പ്രകൃതിഭംഗിയാണ് ഇവിടെ കാണാനാവുക. പച്ചപ്പ് നിറഞ്ഞ വനവും, വെള്ളച്ചാട്ടത്തിന്‍റെ കാഴ്ചയും ചിത്രസമാനമാണ്. കാഴ്ചക്കാരുടെ മനസില്‍ നിന്ന് മായാതെ ഈ കാഴ്ചകള്‍ അവശേഷിക്കും.



Click it and Unblock the Notifications