ശിവന് സമര്‍പ്പിക്കപ്പെട്ട ക്ഷേത്രമാണ് ഇത്. ഇവിടെ മാര്‍ബിളില്‍ നിര്‍മ്മിച്ച ശിവലിംഗമാണുള്ളത്. ദംഗദേവ നിര്‍മ്മിച്ച ഈ ക്ഷേത്രം വെസ്റ്റേണ്‍ ഗ്രൂപ്പില്‍ പെടുന്നതാണ്. പഞ്ചായതന്‍ ക്ഷേത്രമാതൃകയിലാണ് ഇതിന്‍റെ നിര്‍മ്മാണം. മുഖ്യ ശ്രീകോവില്‍ നടുവിലും, നാല് ശ്രീകോവിലുകള്‍ ചുറ്റിലുമായാണ് ക്രമീകരണം.
600ലേറെ ശിലാരൂപങ്ങള്‍ ഇവിടെയുണ്ട്. ബ്രഹ്മാവിന്‍റെ മനോഹരമായ ഒരു പ്രതിമ ഇവിടെയുണ്ട്. വടക്ക് വശത്തെ പടിയില്‍ സിംഹങ്ങളും, തെക്കേ പടിയില്‍ ആനകളും നില്ക്കുന്നതായാണ് ഇതിന്‍റെ നില.
ശിലാഭിത്തികളിലെ സ്ത്രീരൂപങ്ങളും, ഉള്‍ഭിത്തികളിലെ കൊത്തുപണികളും ഏറെ ആകര്‍ഷകങ്ങളാണ്. ആറടി ഉയരമുള്ള നന്ദിയുടെ വലിയൊരു പ്രതലത്തിലിരിക്കുന്ന പ്രതിമ ഇവിടെയുണ്ട്.



Click it and Unblock the Notifications