ഖണ്ട്വായുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് ദാദാ ദര്‍ബാറിന് സമീപത്തായാണ് ഭവാനിമാതാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാര്‍വ്വതീദേവിയുടെ അവതാരമായ മാ തുര്‍ജാ ഭവാനി ദേവിയാണ് ഇവിടുത്തെ പ്രതിഷ്‌ഠ. ദേവിയുടെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നതും.
വളരെ ശക്തിയുള്ള ക്ഷേത്രമായാണ് ഇത് കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ വര്‍ഷം തോറും ആയിരക്കണക്കിന് വിശ്വാസികളാണ് ദേവിയുടെ അനുഗ്രഹം തേടി ഇവിടെ എത്തുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ദേവീക്ഷേത്രങ്ങളില്‍ ഒന്നാണ് ഭവാനിമാതാ ക്ഷേത്രം. ക്ഷേത്ര സന്ദര്‍ശനത്തിലൂടെ സൗഭാഗ്യം കൈവരുമെന്നും പാപമുക്തി ലഭിക്കുമെന്നുമാണ് വിശ്വാസം.
ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങള്‍ പ്രചാരത്തിലുണ്ട്. അതിലൊന്ന് നവരാത്രി ഉത്സവത്തെ സംബനധിച്ചുള്ളതാണ്. വനവാസകാലത്ത് ശ്രീരാമന്‍ ഈ ക്ഷേത്രത്തില്‍ ഒമ്പത് ദിവസം ആരാധന നടത്തിയത്രേ. ഇതിന്റെ ഓര്‍മ്മയ്‌ക്കായി നവരാത്രിയോട് അനുബന്ധിച്ച് ഇവിടെ ഇപ്പോഴും ഒമ്പത് ദിവസത്തെ ഉത്സവം നടത്തുന്നു.



Click it and Unblock the Notifications