ഖണ്ട്വായുടെ വടക്ക് ഭാഗത്തുള്ള ലവ്കുശ് നഗറിലാണ് നവ് ചാന്ദിദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാര്‍വ്വതീദേവിയുടെ അവതാരമായ ശക്തിയാണ് ഇവിടുത്തെ പ്രധാന ആരാധനാമൂര്‍ത്തി. ശക്തിയെ ഇവിടെ നവ് ചാന്ദിയുടെ രൂപത്തിലാണ് ആരാധിക്കുന്നത്. അടുത്ത കാലത്തായി ഉയര്‍ന്നുവന്ന ഒരു ക്ഷേത്രമാണിത്.
എങ്കില്‍ പോലും ധാരാളം ഭക്തര്‍ ഇവിടെ എത്തുന്നുണ്ട്. ഇതോടെ ക്ഷേത്രം ഖണ്ട്വായിലെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ്. എല്ലാവര്‍ഷവും ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ ഇവിടെ ഒരു മേള സംഘടിപ്പിക്കാറുണ്ട്. പ്രാദേശികമായി ഇത് ഫല്‍ഗൂന് എ്ന്ന് അറിയപ്പെടുന്നു.
മേളയോട് അനുബന്ധിച്ച് മതപരമായ പരിപാടികളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കാറുണ്ട്. വലിയ ജനത്തിരക്കാണ് ഈ സമയത്ത് ഇവിടെ അനുഭവപ്പെടുന്നത്. ശക്തിയുടെ കടുത്ത ഭക്തനായിരുന്ന ബാബാ ഗംഗയാണ് മനോഹരമായ ഈ ക്ഷേത്രം നിര്‍മ്മിച്ചത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ക്ഷേത്രത്തിലേക്കുള്ള ദൂരം നാലു കിലോമീറ്ററാണ്.