Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കിന്നൌര്‍

കിന്നൌര്‍ - പഴത്തോട്ടങ്ങളുടെ നാട്

35

ഹിമാചല്‍ പ്രദേശിലെ മനോഹരമായ ജില്ലയാണ് കിന്നൌര്‍.  യക്ഷിക്കഥകളുടെ നാട് എന്നും ആളുകള്‍ക്കിടയില്‍ ഇതറിയപ്പെടുന്നു. മഞ്ഞ് മൂടിയ മാമലകളും പച്ചപുല്‍മേടുകളും പഴുത്ത കായ്കനികളുള്ള ഉദ്യാനങ്ങളും മുന്തിരിത്തോട്ടങ്ങളും ഈ പ്രദേശത്തിന് നയനാഭിരാമമായ ചാരുത നല്‍കുന്നു. ഒരുപാട് നദികളും സസ്യവന്യ വൈവിദ്ധ്യങ്ങളും കൊണ്ട് അനുഗ്രഹീതമാണ് ഈ സ്ഥലം. ഹിമാചല്‍പ്രദേശിലെ മറ്റുപ്രദേശങ്ങളില്‍ നിന്ന് ഇതിനെ വേറിട്ടുനിര്‍ത്തുന്നത് തിബത്ത് സംസ്കാരവുമായുള്ള ഇതിന്‍റെ അഭേദ്യ ബന്ധമാണ്.

മനോഹരമായ പഴത്തോട്ടങ്ങളാല്‍ സമൃദ്ധമായ സംഗ്ള താഴ്വരയും പച്ചപുല്‍തകിടികള്‍ വിതാനിച്ച ഹങ് രംഗ് താഴ്വരയും ഇവിടത്തെ പ്രധാനപ്പെട്ട രണ്ട് ആകര്‍ഷണങ്ങളാണ്. ടൂറിസ്റ്റുകളെ വല്ലാതെ വിസ്മയിപ്പിക്കുന്ന കൈലാശ് പര്‍വ്വതത്തിന്‍റെ അസുലഭ ദൃശ്യം ഇവിടെനിന്ന് കാണാം. പ്രകൃതിസൌന്ദര്യത്തിന്‍റെ അനുപമ നിദര്‍ശനങ്ങളായ ഇവിടത്തെ ഗ്രാമങ്ങളിലൊന്നാണ് കല്‍പ. ഇതിന്‍റെ സൌന്ദര്യം ആവോളം ആസ്വദിച്ച് സഞ്ചാരികള്‍ക്ക് ഈ ഗ്രാമം ചുറ്റിസഞ്ചരിക്കാം.

കിന്നൌറില്‍ നിന്ന് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട് ഷിംലയാണ്. കല്‍പ പട്ടണത്തില്‍ നിന്ന് ഏകദേശം 249 കിലോമീറ്റര്‍ അകലെയാണിത്. ന്യൂഡല്‍ഹി, ചണ്ഡീഗര്‍ എന്നീ ഇന്ത്യയിലെപ്രമുഖ നഗരങ്ങളിലേക്ക് ഇവിടെ നിന്ന് ഫ്ലൈറ്റുകളുണ്ട്. കല്‍പ പട്ടണത്തില്‍ നിന്ന് ഏകദേശം 230 കിലോമീറ്റര്‍ അകലെയുള്ള ഷിംല റെയില്‍വേ സ്റ്റേഷനാണ് ഏറ്റവും സമീപസ്ഥമായ റെയില്‍വേ താവളം. സമീപ നാടായ രാംപൂരില്‍ നിന്നും ഷിംലയില്‍ നിന്നും കിന്നൌറിലേക്ക് നിരന്തരം ബസ്സുകളുണ്ട്. കിന്നൌറില്‍ വര്‍ഷം മുഴുവന്‍ മിതമായ കാലാവസ്ഥയാണ്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ വേനലും ഒക്ടോബറില്‍ തുടങ്ങി മെയ് വരെ നീളുന്ന വിന്‍ററുമാണ് ഈ പ്രദേശത്ത്. താപമാപിനിയില്‍ സീറോ ലെവലിലും താഴെ മെര്‍ക്കുറി എത്തുന്ന കഠിന തണുപ്പ് ശൈത്യകാലത്ത് ഇവിടെ അനുഭവപ്പെടാറുണ്ട്. ഈ സമയത്ത് കിന്നൌര്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ കട്ടിയുള്ള കംബിളി ഉടുപ്പുകള്‍ കരുതേണ്ടതാണ്. വര്‍ഷം മുഴുവന്‍ ഈ മേഖല തണുപ്പിന്‍റെ വരുതിയിലായിരിക്കും.

കിന്നൌര്‍ പ്രശസ്തമാക്കുന്നത്

കിന്നൌര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കിന്നൌര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കിന്നൌര്‍

  • റോഡ് മാര്‍ഗം
    സമീപപ്രദേശങ്ങളായ ഷിംല, രാംപുര്‍ എന്നിവിടങ്ങളില്‍ നിന്ന് ബസ്സുകള്‍ മുഖേന കിന്നൌറിലെത്താം. മിതമായ നിരക്കില്‍ ബസ്സുകളും ടാക്സികളും ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഷിംല റെയില്‍വേ സ്റ്റേഷനാണ് കിന്നൌറിനോട് സ്മീപസ്ഥമായ റെയില്‍വേ താവളം. ഏകദേശം 230 കിലോമീറ്റര്‍ ദൂരെയാണ് ഈ സ്റ്റേഷന്‍. മുംബൈ, ഡല്‍ഹി പോലുള്ള പ്രമുഖ നഗരങ്ങളുമായി യാത്രാശൃഖലകളൂണ്ട് ഷിംലയ്ക്ക്. സ്റ്റേഷനില്‍ നിന്ന് ടാക്സികള്‍ മുഖേന കിന്നൌറിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഷിംല എയര്‍പോര്‍ട്ടാണ് ഇവിടെനിന്ന് ഏറ്റവും സമീപസ്ഥമായ വിമാനത്താവളം. കിന്നൌര്‍ ജില്ലയിലെ പ്രമുഖ ഗ്രാമമായ കല്‍പയില്‍ നിന്ന് 249 കിലോമീറ്റര്‍ അകലെയാണിത്. ഡല്‍ഹി, കല്ലു പോലുള്ള ഇന്ത്യയിലെ പ്രമുഖ നഗരങ്ങളുമായി ഷിംല വിമാനത്താവളത്തില്‍ നിന്ന് ഫ്ലൈറ്റുകളൂണ്ട്. അന്താരാഷ്ട്ര നഗര്‍അങ്ങളില്‍ നിന്ന് വരുന്ന സഞ്ചാരികള്‍ക്ക് ഡല്‍ഹിയില്‍ നിന്ന് കണക്ഷന്‍ ഫ്ലൈറ്റുകള്‍ വഴി ഷിംലയിലെത്താം. എയര്‍പോര്‍ട്ടില്‍ നിന്ന് ടാക്സികള്‍ വഴി കിന്നൌറിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
26 Apr,Sun
Return On
27 Apr,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
26 Apr,Sun
Check Out
27 Apr,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
26 Apr,Sun
Return On
27 Apr,Mon