കിഷന്‍ഗഡ് മഹാരാജാവിന്റെ കൊട്ടാരമായിരുന്നു ഫൂല്‍ മഹല്‍ പാലസ് എന്നറിയപ്പെടുന്നത്. 1870 ലാണ് ഇത് നിര്‍മിച്ചത്. നഗരമധ്യത്തിലുളള ഈ മനോഹരമായ കൊട്ടാരം ഇന്ന് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന കിഷന്‍ഗഡിലെ പ്രധാന ഹോട്ടലുകളിലൊന്നാണ്. മനോഹരമായ പെയിന്റിംഗുകളും ബ്രിട്ടീഷ്ഭരണകാലത്തെ ചിത്രപ്പണികളും കൊണ്ട് അലങ്കരിച്ചിരിക്കുന്ന കൊട്ടാരത്തില്‍ എല്ലാ വിധ നൂതന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഇന്ത്യന്‍, ചൈനീസ് എന്നിവയ്ക്കുപുറമേ വിദേശ ഭക്ഷണങ്ങളും ഇവിടെയെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നു. ലൈബ്രറിയും വ്യായാമത്തിനുള്ള സ്ഥലങ്ങളും ഹോട്ടലിലുണ്ട്. പ്രാദേശീക നൃത്തരൂപങ്ങളും രാജസ്ഥാനിസംഗീതവും ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് പ്രിയംകരമാകും. യോഗയടക്കമുള്ള സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. കിഷന്‍ഗഡിലെ ഒഴിച്ചുകൂടാനാവാത്ത കാഴ്ചകളിലൊന്നാണ് ഫൂല്‍ മഹല്‍ പാലസ്.



Click it and Unblock the Notifications