1648 ല്‍ മഹാരാജാ രൂപ്‌സിംഗാണ് ഈ കൊട്ടാരം നിര്‍മിച്ചത്. ഈ മനോഹരമായ കൊട്ടാരം ഇന്ന് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന കിഷന്‍ഗഡിലെ പ്രധാന റിസോര്‍ട്ടുകളിലൊന്നാണ്. ചരിത്രപ്രേമികളായ സഞ്ചാരികള്‍ സമയം ചെലവഴിക്കാനായി തെരഞ്ഞെടുക്കാന്‍ പറ്റിയ ഇടങ്ങളിലൊന്നാണ് ഈ കൊട്ടാരം. രാജസ്ഥാനി ശൈലിയില്‍ തീര്‍ത്ത ഈ കൊട്ടാരത്തിന് ഒരു കാലത്ത് രജപുത്താന മൂവ്‌മെന്റിന് ചുക്കാന്‍ പിടിച്ച ഖ്യാതിയുമുണ്ട്.
രാജസ്ഥാന്‍ മാര്‍ബിളിന്റെയും നിര്‍മാണകലയുടെയും മായക്കാഴ്ചതളാണ് കൊട്ടാരം സഞ്ചാരികള്‍ക്ക് മുന്നില്‍ തുറക്കുന്നത്. സ്വാദിഷ്ഠമായ ഭക്ഷണവും, രാവിലെയും വൈകുന്നേരവുമുള്ള നടത്തയ്ക്കുള്ള സൗകര്യങ്ങളും, മറ്റ് കലാവിരുന്നുകളും ഒക്കെയായി യാത്രികരെ ശരിക്കും മായാലോകത്തെത്തിക്കുന്ന ഒന്നാണ് രൂപന്‍ഗഡ് കോട്ട എന്നതില്‍ തര്‍ക്കമില്ല.



Click it and Unblock the Notifications