വൈപ്പിന്‍ ദ്വീപിനടുത്തുള്ള ചെറായി ബീച്ചിലേക്ക് കൊച്ചി നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ ദൂരമുണ്ട്. കൊച്ചിയിലെ ഏറ്റവും പ്രശസ്തമായ കാഴ്ചകളിലൊന്നാണ് ചെറായി ബീച്ച്. കടലില്‍ കുളിക്കാനെത്തുന്നവര്‍ക്ക് പ്രിയപ്പെട്ട ചെറായി ബീച്ചില്‍ നിന്നാല്‍ അറബിക്കടലിന്റെ മനോഹരമായ കാഴ്ചകള്‍ കാണാം. തെങ്ങും നെല്‍പാടങ്ങളുമുള്ള ചെറായി കേരളത്തിന്റെ കേരളത്തിന്റെ തനതുഭംഗി നല്‍കുന്നു.
കടല്‍മാര്‍ഗവും റോഡ് മാര്‍ഗവും എളുപ്പത്തില്‍ ഇവിടെയെത്താം. ടൂറിസ്റ്റുകള്‍ക്കായി കടല്‍വിഭവങ്ങള്‍ വിളമ്പുന്ന നിരവധി ഹോട്ടലുകള്‍ ഇവിടെയുണ്ട്. ഒപ്പം മികച്ച താമസസൗകര്യവും ചെറായില്‍ ലഭ്യമാണ്. കടല്‍വിഭവങ്ങളും ആഘോഷങ്ങളും പൊടിപൊടിക്കുമെങ്കിലും ചെറായി ബീച്ചില്‍ മദ്യം അനുവദനീയമല്ല. പോലീസ് പിടിച്ചാല്‍ പിഴയും അടക്കേണ്ടിവരും ചിലപ്പോള്‍ ജയിലിലും കിടക്കേണ്ടിവരും.



Click it and Unblock the Notifications