കൊച്ചി കായല്‍ കുറേ സ്ഥലം കരയോട് ചേര്‍ത്ത് രൂപപ്പെടുത്തിയെടുത്ത മറൈന്‍ ഡ്രൈവ് എന്ന പേരുതന്നെ മുംബൈ മറൈന്‍ ഡ്രൈവിനെ ഓര്‍മപ്പെടുത്തുന്നതാണ്. കൊച്ചി നഗരത്തിലെ തിരക്കുകള്‍ക്കിടയിലെ ആശ്വാസമാണ് മറൈന്‍ ഡ്രൈവ് എന്നുവേണമെങ്കില്‍ പറയാം. കായല്‍ക്കാറ്റേറ്റ് കായലോളങ്ങളുടെ സൌന്ദര്യവും സൂര്യാസ്തമയവും കണ്ട് മറൈന്‍ ഡ്രൈവിലൂടെയുള്ള സായാഹ്ന സവാരി മനോഹരമായ ഒരു അനുഭവമായിരിക്കും.
സഞ്ചാരികള്‍ക്കായി കായലിലൂടെ ബോട്ട് സര്‍വ്വീസുകളും ഉണ്ട്. ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങളുമായി കാത്തിരിക്കുന്ന ജി.സി.ഡി.എ ഷോപ്പിങ്ങ് കോംപ്ലക്‌സും രുചിയേറും വിഭവങ്ങളുമായി നിരവധി റെസ്റ്റോറന്റുകളും സമീപത്ത് പ്രശസ്തമായ എം ജി റോഡും മറൈന്‍ ഡ്രൈവില്‍ നിന്നും ഏറെ ദൂരത്തല്ല. മട്ടണ്‍ കറി കൂട്ടി കഴിക്കുന്ന ചിക്കന്‍ ബിരിയാണിക്ക് പ്രശസ്തമായ കായീസ് റെസ്റ്റോറന്റാണ് ഇവയില്‍ പ്രധാനമായ ഒന്ന്.



Click it and Unblock the Notifications