കൊടുങ്ങല്ലൂര്‍ -പറവൂര്‍ റൂട്ടില്‍ കൊടുങ്ങല്ലൂര്‍ നഗരത്തില്‍ നിന്ന് എളുപ്പത്തില്‍ എത്താവുന്നതാണ് നൂറ്റാണ്ട് പഴക്കമുള്ള ശൃംഗപുരം മഹാദേവക്ഷേത്രം. ശൃംഗന്‍െറ നാട് എന്നാണ് ശൃംഗപുരം എന്ന പേരിന്‍െറ അര്‍ഥം. ഋഷശൃംഗ മഹര്‍ഷിയാണ് ഇവിടെ പ്രതിഷ്ഠ നടത്തിയതെന്നതിനാലാണ് ഈ പേര് ഇങ്ങനെയുണ്ടായതെന്നാണ് ഐതിഹ്യം. പാര്‍വതിദേവി കൂടെയില്ലാത്ത ശിവലിംഗമാണ് ഇവിടത്തെ പ്രതിഷ്ഠ. അഞ്ച് പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്.
ഇത്തരം പ്രതിഷ്ഠയുള്ള ഇന്ത്യയിലെ അപൂര്‍വ ക്ഷേത്രങ്ങളിലൊന്നാണ് ശൃംഗപുരം ക്ഷേത്രം. ആദ്യഭാര്യയായ സതിയുടെ ആത്മഹത്യയില്‍ ദുഖാകുലനായിരിക്കുന്ന ശിവലിംഗമാണ് ഇതെന്നാണ് വിശ്വാസം. 10, 11 നൂറ്റാണ്ടുകളിലേതെന്ന് കരുതുന്ന ചിത്രപ്പണികളുള്ള ക്ഷേത്രചുവരുകളും ഇവിടത്തെ ആകര്‍ഷണമാണ്. ശിവരാത്രിയാണ് ഇവിടത്തെ പ്രധാന ഉല്‍സവം. ഈ സമയം കേരളത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടെ ഭക്തര്‍ എത്താറുണ്ട്.



Click it and Unblock the Notifications