നാഗാലാന്‍ഡിന്റെ തലസ്ഥാന നഗരിയായ കൊഹിമയ്‌ക്ക് ചുറ്റുമുള്ള നഗര സഞ്ചയമാണ് ഗ്രേറ്റര്‍ കൊഹിമ. ഇതില്‍ ജഖാമ, ജോത്സോമ, കൊഹിമ ഗ്രാമങ്ങള്‍ ഉള്‍പ്പെടും. വിവിധ നാഗാവംശജരുടെ ചരിത്രത്തിലൂടെ നാഗ സംസ്‌കാരത്തെ കുറിച്ച് അറിവ് പകരുന്ന നാഗാലാന്‍ഡ് സ്റ്റേറ്റ് മ്യൂസിയം ആണ് ഗ്രേറ്റര്‍ കൊഹിമയിലെ പ്രധാന ആകര്‍ഷണം.
അപൂര്‍വ ഇനം സസ്യജന്തുജാലങ്ങളെ കാണപ്പെടുന്ന സുവോളജിക്കല്‍ പാര്‍ക്കാണ് ഇവിട സന്ദര്‍ശിക്കേണ്ട മറ്റൊരു സ്ഥലം. ഖൊനോമ,ഇന്റാങ്കി വന്യജീവി സങ്കേതം, രണ്ടാം ലോക മഹായുദ്ധ ശ്‌മശാനം, കാത്തലിക് കത്തീഡ്രല്‍ എന്നിവയാണ് ഇവിടെയെത്തുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട മറ്റ് സ്ഥലങ്ങള്‍. സംസ്ഥാന വാണിജ്യ കേന്ദ്രം സന്ദര്‍ശിച്ചാല്‍ ലോക പ്രശസ്‌തമായ നാഗ ഷാള്‍ ഉള്‍പ്പടെ നിരവധി നാഗ കലാരൂപങ്ങളും പുരാവസ്‌തുക്കളും വാങ്ങാന്‍ കഴിയും. ഇവിടുത്തെ സ്വാദിഷ്‌ഠമാര്‍ന്ന വിഭവങ്ങളുടെ രുചിയറിയാന്‍ മറക്കരുത്.



Click it and Unblock the Notifications