കൊല്ലത്തു നിന്ന് 60 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അച്ചന്‍കോവില്‍ കേരളത്തിലെ അറിയപ്പെടുന്ന തീര്‍ത്ഥാടനകേന്ദ്രവും വിനോദസഞ്ചാരകേന്ദ്രവുമാണ്. കൊടുംകാടുകള്‍ക്കും വെള്ളച്ചാട്ടങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും പ്രശസ്‌തമാണ് ഈ പ്രദേശം.
അച്ചന്‍കോവിലിലെ ശാസ്‌താക്ഷേത്രമാണ് ഇവിടേക്ക് ഭക്തജനങ്ങളെ വന്‍തോതില്‍ ആകര്‍ഷിക്കുന്ന ഘടകം. ക്രിസ്‌തുവര്‍ഷത്തിന് മുമ്പേ സ്ഥാപിച്ച ശാസ്‌താ വിഗ്രഹമാണ് ക്ഷേത്രത്തിലുള്ളതെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ ചരിത്രാന്വേഷികളും ഇവിടെയെത്തുന്നുണ്ട്. ഡിസംബര്‍- ജനുവരി മാസക്കാലയളവിലെ മണ്ഡലപൂജയോട് അനുബന്ധിച്ചും ജനുവരി- ഫെബ്രുവരി മാസങ്ങളില്‍ നടക്കുന്ന രേവതി ഉത്സവത്തോട് അനുബന്ധിച്ചും നിരവധി വിശ്വാസികള്‍ ക്ഷേത്രത്തിലെത്തുന്നു. ദക്ഷിണേന്ത്യയിലെ മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്‌തമായ രീതിയിലാണ് ഇവിടെ പുഷ്‌പാഭിഷേകം നടക്കുന്നത്.
കുഭവുറുട്ടി വെള്ളച്ചാട്ടം, മണലാര്‍ വെള്ളച്ചാട്ടം എന്നിവ ഇവിടുത്തെ മറ്റു ആകര്‍ഷണങ്ങളാണ്. അച്ചന്‍കോവില്‍ ശാസ്‌താ ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് ഈ രണ്ട് വെള്ളച്ചാട്ടങ്ങളും സ്ഥിതി ചെയ്യുന്നത്. സഞ്ചാരികള്‍ ഇവിടങ്ങളില്‍ വിശ്രമിക്കാറുണ്ട്. വിശ്രമിക്കുന്നതിനൊപ്പം മനോഹരമായ കാഴ്‌ചകള്‍ കൂടി കാണാനുള്ള അവസരമാണ് ഈ വെള്ളച്ചാട്ടങ്ങള്‍.



Click it and Unblock the Notifications