അവധി ദിവസങ്ങളില്‍ കുടംബത്തോടൊപ്പം സന്ദര്‍ശിക്കാവുന്ന അതിമനോഹരമായ വെള്ളച്ചാട്ടമാണ് മസില വെള്ളച്ചാട്ടം. ഒരു ഇടത്തരം വെള്ളച്ചാട്ടമാണ് ഇതെങ്കിലും ചുറ്റുമുള്ള പ്രകൃതി ഭംഗി സന്ദര്‍ശകരെ ആകര്‍ഷിക്കത്തക്കതാണ്. 200 അടി ഉയരത്തില്‍ നിന്നുമാണ് വെള്ളം താഴേക്ക് പതിക്കുന്നത്. വെള്ളച്ചാട്ടിത്തിനടുത്തെത്താന്‍ വഴി ഉണ്ട്. ഇതിന് പുറമെ സന്ദര്‍ശകരുടെ സൗകര്യം കണക്കിലെടുത്ത് വെള്ളച്ചാട്ടത്തോട് ചേര്‍ന്ന് പാര്‍ക്കിങ് സൗകര്യവും ഉണ്ട്. മസില വെള്ളച്ചാട്ടത്തിന് മുകളിലായാണ് മസി പെരിയസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ക്ഷേത്രത്തില്‍ നിന്നുള്ള വെള്ളച്ചാട്ടത്തിന്റെയും ചുറ്റുമുള്ള പ്രകൃതിയുടേയും കാഴ്‌ച അവര്‍ണനീയമാണ്. വളരെ മനോഹരമെങ്കിലും കൊല്ലി മലയിലെ അധികം അറിയപ്പെടാത്ത വിനോദ സഞ്ചാകേന്ദ്രങ്ങളില്‍ ഒന്നാണിത്.



Click it and Unblock the Notifications