കൊണാര്‍ക്കിലെ പ്രശസ്തമായ സൂര്യക്ഷേത്രത്തിന് സമീപമാണ് ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. സൂര്യക്ഷേത്രത്തിന്‍റെ പൂര്‍വ്വ പ്രതാപം കണ്ടറിയുന്നതിനും ക്ഷേത്രത്തില്‍ നിന്ന് നഷ്ടപ്പെട്ട വിഗ്രഹങ്ങളുടെ അവശിഷ്ടങ്ങള്‍ കാണുന്നതിനും ഇവിടെ സൗകര്യമുണ്ട്. ക്ഷേത്രസമുച്ചയത്തില്‍ നിന്ന് കണ്ടെടുത്തിരിക്കുന്ന ഇത്തരം വസ്തുക്കളാണ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നത്. 1968ലാണ് മ്യൂസിയം സ്ഥാപിച്ചത്.
ഇടിഞ്ഞു വീണ അവശിഷ്ടങ്ങളും പുരാവസ്തുക്കളും അന്ന് മ്യൂസിയത്തിലേക്ക് മാറ്റിയിരുന്നു. നാല് ഗ്യാലറികളിലായി 260 ഓളം പ്രദര്‍ശനവസ്തുക്കളാണ് ഇവിടെയുള്ളത്. കൂടാതെ ഒഡിഷയിലെ മറ്റു പ്രധാന സ്മാരകങ്ങളും പുരാവസ്തുപ്രാധാന്യമുള്ള വസ്തുക്കളും ഇവിടെ കാണാനാവും. വെള്ളിയാഴ്ച ഒഴികെയുളള ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ മ്യൂസിയത്തില്‍ പ്രവേശനത്തിന് അനുമതിയുണ്ട്.



Click it and Unblock the Notifications