കൊണാര്‍ക്കിലെ പ്രശസ്തമായ മീന്‍പിടിത്ത കേന്ദ്രമാണ് അഷ്ടരംഗ. ദേവീ നദിയുടെ മുഖഭാഗത്തായാണ് ഈ സ്ഥലം. കൊണാര്‍ക്കില്‍ നിന്ന് 19 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ഒറിയ ഭാഷയില്‍ അഷ്ട എന്നാല്‍ സൂര്യാസ്തമയം എന്നും രംഗ എന്നാല്‍ നിറം എന്നുമാണ് അര്‍ഥം. സൂര്യാസ്തമനവേളയില്‍ അഷ്ടരംഗയിലെ ചക്രവാളത്തിന് മനംമയക്കുന്ന ഭംഗിയാണ്. ഇവിടെ സന്ദര്‍ശിക്കുന്നതിന് നിരവധി പേരാണ് എത്തുന്നത്.
ഉപ്പ് നിര്‍മ്മാണത്തിനും മീന്‍പിടിത്തത്തിനും കൂടി പേര് കേട്ട സ്ഥലമാണിത്. ബീച്ചില്‍ ഒരു ചെറിയ ഫിഷ് മാര്‍ക്കറ്റുമുണ്ട്. അതിരാവിലെ തന്നെ മീന്‍പിടിത്തക്കാര്‍ വരുന്നതും കാത്ത് മീന്‍ വാങ്ങാന്‍ നില്‍ക്കുന്ന ആളുകളുടെ കാഴ്ച ബീച്ചില്‍ കാണാം.



Click it and Unblock the Notifications