കൊപ്പല്‍ ജില്ലയിലെ ഗംഗാവതി താലൂക്കിലുള്ള മനോഹരമായ ഗ്രാമമാണ് കനകഗിരി. മൗര്യ സാമ്രാജ്യത്തിന്റെ തെക്കേ പ്രവിശ്യയുടെ തലസ്ഥാനമായിരുന്നുവ്രേത ഈ സ്ഥലം. സുവര്‍ണഗിരിയെന്നായിരുന്നു ഈ സ്ഥലത്തിന്റെ പഴയപേര്. കണ്ണുള്ളവര്‍ കനകഗിരി ഒരു തവണയെങ്കിലും കണ്ടിരിക്കണമെന്ന് ഒരു ചൊല്ലുതന്നെയുണ്ട്.
ഒട്ടേറെ പുരാതനക്ഷേത്രങ്ങളാണ് ഈ ഗ്രാമത്തിലുള്ളത്. കനകാചലപതി ക്ഷേത്രമാണ് ഇവയില്‍ പ്രധാനപ്പെട്ടത്. നിര്‍മ്മാണരീതിയും കൊത്തുപണികളും തന്നെയാണ് ഈ ക്ഷേത്രത്തെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റുന്നത്. ഫാല്‍ഗുനമാസത്തില്‍ നടക്കുന്ന ഉത്സവസമയത്ത് ഇവിടെ നല്ല തിരക്കനുഭവപ്പെടാറുണ്ട്. കനകഗിരിയിലെ റോയല്‍ ബാത്ത് ചരിത്രപ്രധാനമായ ഒരു സ്ഥലമാണ്.
കൊപ്പല്‍ നഗരത്തില്‍ നിന്നും 37 കിലോമീറ്ററുണ്ട് കനകഗിരിയിലേയ്ക്ക്. ഗംഗാവതിയാണ് ഈ ഗ്രാമത്തിനടുത്തുള്ള ചെറുനഗരം. ഇവിടേയ്ക്ക് 16.7 കിലോമീറ്ററുണ്ട്. റോഡുമാര്‍ഗവും റെയില്‍മാര്‍ഗവുമെല്ലാം ഗംഗാവതിയില്‍ എത്താം. അവിടെനിന്നും ബസിനോ ടാക്‌സിയ്‌ക്കോ കനകഗിരിയിലുമെത്താം.



Click it and Unblock the Notifications