കര്‍ണാടകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന സോമേശ്വര ക്ഷേത്രം കൊപ്പല്‍ ജില്ലയിലെ പുരയെന്ന ചെറുനഗരത്തിലാണ്. ചെറുതെങ്കിലും മനോഹരമായ സ്ഥലമാണ് പുര. സഗദ്ദേപുരയെന്ന പേരില്‍ നിന്നുമാണ് പുരയെന്ന സ്ഥലനാമമുണ്ടായത്. ഹൊയ്‌സാല ശൈലിയില്‍ പണിത ക്ഷേത്രമാണ് സോമേശ്വര ക്ഷേത്രം.
ഹൊയ്‌സാല വാസ്തുവിദ്യയുടെ പ്രത്യേകതകള്‍ ഇവിടെ കാണാം. നന്ദിയുടെ പുറത്ത് യാത്രചെയ്യുന്ന ശിവനാണ് (സോമേശ്വരന്‍) ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. വിഷ്ണു, ഉമാമഹേശ്വരന്‍ തുടങ്ങിയ പ്രതിഷ്ഠകളുമുണ്ട് ക്ഷേത്രത്തില്‍. ഷിമോഗ, ശ്രീരംഗപട്ടണം എന്നിവിടങ്ങളില്‍ നിന്നെല്ലാം എളുപ്പത്തില്‍ പുരയിലെത്താം.



Click it and Unblock the Notifications