ഇന്ത്യയിലെ ശക്തമായ പ്രകൃതി ദത്ത കോട്ടകളില്‍ ഒന്നാണ് ലാഫഗഡ് എന്നും അറിയപ്പെടുന്ന ചൈതര്‍ഗഡ്. പാലിയില്‍ നിന്നും 19 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ കോട്ട ഛത്തീസ്‌ഗഡിലെ 36 കോട്ടകളില്‍ ഒന്നാണ്. പ്രകൃതി ദത്ത ഭിത്തികളാണ് കോട്ടയ്‌ക്ക് കൂടുതലായുള്ളത്. വളരെ കുറച്ച് ഭിത്തികള്‍ മാത്രമാണ് മനുഷ്യനിര്‍മ്മിതമായിട്ടുള്ളത്.
രാജ പൃഥ്വി ദേവ ഒന്നമനാണ് കോട്ട പണികഴിപ്പിച്ചത്. മേനക,സിംഹാദ്വാര്‍, ഹംകാര എന്നിവയാണ് കോട്ടയുടെ മൂന്ന് കവാടങ്ങള്‍. കോട്ടയ്‌ക്കകത്തായാണ് മഹിഷാസുര മര്‍ദ്ദിനി ക്ഷേത്രം. ദുര്‍ഗ ദേവിയുടെ അവതാരമായ മഹിഷാസുര മര്‍ദ്ദിനിയ്‌ക്ക് 12 കൈകളുണ്ട്. ക്ഷേത്രത്തില്‍ നിന്നും 3 കിലോമീറ്റര്‍ അകലെയാണ് ശങ്കര്‍ ഗുഹ. ഒരു തുരങ്കം പോലെയാണ് ഗുഹ കാണപ്പെടുന്നത്. ഇവിടെ അഞ്ച് കുളങ്ങളും കാണാന്‍ കഴിയും. ഈ കുളങ്ങള്‍ക്ക് ചുറ്റും നിരവധി മരങ്ങളും വൈവിധ്യമാര്‍ന്ന പക്ഷി മൃഗാധികളും ഉണ്ട്. ഈ സ്ഥലത്തിന്റെ ഭംഗി അവിസ്‌മരണീയമാണ്.



Click it and Unblock the Notifications