കൊരിയ ജില്ലയിലെ ചെറിയ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണിത്. ബെയ്‌കുന്തപുരില്‍ നിന്നും 65 കിലോമീറ്റര്‍ അകലെ ബാന്‍സിപൂരിന് സമീപത്തായുള്ള വെള്ളച്ചാട്ടം പാറകളും വനങ്ങളും നിറഞ്ഞ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. വേനല്‍കാലത്ത് പോലും ഈ പ്രദേശത്ത് തണുപ്പാണ് അനുഭവപ്പെടുക. കൊരിയയുടെ പ്രകൃതിദത്ത ശീതീകരണ സംവിധാനമാണിവിടം എന്നാണ് പറയപ്പെടുന്നത്.