മാനേന്ദ്രഗഡ് - ബെയ്‌കുന്തപൂര്‍ റോഡില്‍ ഹാര നാഗപൂരില്‍ നിന്നും ഏഴ് കിലോമീറ്റര്‍ അകലെ ഹസ്‌ദോ നദിയില്‍ സ്ഥിതി ചെയ്യുന്ന കൊരിയ ജില്ലയിലെ മനോഹരമായ വെള്ളച്ചാട്ടമാണ് അമൃത ധാര വെള്ളച്ചാട്ടം. 80-90 അടി ഉയരവും 10-15 അടി വീതിയുമുള്ള വെള്ളച്ചാട്ടം അതിമാനഹോരമായ അന്തരീക്ഷണാണ് സൃഷ്‌ടിക്കുന്നത്. ഇവിടെയൊരു ശിവ ക്ഷേത്രവും ഉണ്ട്. കൊരിയ രാജാവായിരുന്ന രാമാനുജ പ്രതാപ് സിങ് 1936 ല്‍ മഹാശിവരാത്രി നാളില്‍ ഇവിടെ ഒരു മേള തുടങ്ങിയതായാണ് ചരിത്രം പറയുന്നത്. അതിപ്പോഴും തുടര്‍ന്നു പോരുന്നുണ്ട്.



Click it and Unblock the Notifications