കോട്ട നഗരത്തില്‍ നിന്ന് 45 കി മീ ദൂരമേ ബരോലി യിലേക്കുള്ളൂ .കോട്ടയില്‍ നിന്നും റാണാ പ്രതാപ് സാഗറിലെ ക്കുള്ള യാത്ര ഇത് വഴിയാണ് . ബരോലി യുടെ ശാന്ത സുന്തരമായ അന്തരീക്ഷം രാജ്യത്തിനകത്തും പുറത്തുമുള്ള സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു.
ഇവിടെയുള്ള പുരാതനവും സുന്ദരവുമായ ഘടെശ്വര ക്ഷേത്രം ഏറെ പ്രസിദ്ധമാണ്. ചില പ്രതിമകള്‍ക്ക് കേടു പാടുകള്‍ പറ്റിയിട്ടു ണ്ടെങ്കിലും കഠിന കാലങ്ങളെ അതിജീവിച്ചു നില്‍ക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണിത് .അതിമനോഹരമായ ഒരു നടരാജ ശിവ ശില്‍പ്പം മണ്ഡപത്തിന്റെ വാതില്‍ പ്രതിഷ്ഠയായി വച്ചിരിക്കുന്നു. രാജസ്ഥാന്‍ കരവിരുത് ക്ഷേത്ര തൂണുകളിലും ശ്രീ കോവിലിലും വ്യക്തമായി കാണാം.



Click it and Unblock the Notifications