ചമ്പല്‍ നദീ തീരത്തുള്ള അമര്‍ നിവാസില്‍ ആണ് ചമ്പല്‍ ഉദ്യാനം . ഈ വിശാലമായ മനോഹരമായ ഉദ്യാനം വിനോദ യാത്രക്ക് പറ്റിയ സ്ഥലമാണ് .പാര്‍ക്കിനു നടുവിലുള്ള കുളത്തില്‍ മുതലകള്‍ കാണും . കുളത്തിനു കുറുകെ മുകളിലായി പാലമുണ്ട്.
നദി മുഴുവന്‍ മുതല കളാല്‍ നിറഞ്ഞ ഒരു കാലം ഈ നദിക്കുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ ധാരാളം മുതലകള്‍ വേട്ടയാടപ്പെട്ടു. അവശേഷിച്ച കുറച്ചു മുതലകള്‍ ആണ് കുളത്തില്‍. ഘരിയാല്‍ വര്‍ഗ്ഗത്തില്‍പ്പെട്ട മെലിഞ്ഞു നീണ്ട മൂക്കുള്ള ഒരിനം മുതലയേയും ഇവിടെ കാണാം.