സഞ്ചാരികളെ വളരെ ആകര്‍ഷിക്കുന്ന കോട്ടയിലെ ഈ സര്‍ക്കാര്‍ അധീനതയിലുള്ള മ്യൂസിയം കിഷോര്‍ സാഗര്‍ തടാകത്തിനു സമീപത്തായുള്ള ബ്രിജ് വിലാസ് കൊട്ടാരത്തിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത് . മ്യൂസിയത്തില്‍ പുരാതനമായ നാണയങ്ങള്‍, പൌരാണികമായ കയ്യെഴുത്തുകള്‍, ഹാഡോതി ശില്‍പ്പങ്ങള്‍ തുടങ്ങിയവയുടെ അപൂര്‍വ്വമായ ശേഖരങ്ങള്‍ ഉണ്ട്.
ഇവിടെ പ്രദര്‍ശിപ്പിച്ചുട്ടുള്ള ശില്‍പ്പങ്ങളില്‍ ഏറ്റവും അത്ഭുതകരമായത് ബരോലിയില്‍ നിന്നുള്ള മനോഹരമായ കലാസൃഷ്ടിയാണ് . ഇവിടെയുള്ള ചില പ്രതിമകള്‍ എ . ഡി നാലാം നൂറ്റാണ്ടോളം പഴക്കമുള്ളവയാണ്. ഇവിടെ പ്രദര്‍ശിപ്പിക്കപ്പെട്ട ഹസ്തലിപികളും ചിത്രങ്ങളും മദ്ധ്യകാലത്തെ നമ്മുടെ പൂര്‍വ്വികരുടെ സര്‍ഗ്ഗ സിദ്ധിയെ കുറിച്ച് അളവില്ലാത്ത വിധം സംസാരിക്കും. അത് കൂടാതെ സന്ദര്‍ശകര്‍ക്ക് അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ആകര്‍ഷ കങ്ങളായ വസ്ത്രങ്ങളും കര കൌശല വസ്തുക്കളും കാണാം.
മ്യൂസിയം സന്ദര്‍ശിക്കുന്നതിന് ജയ്പ്പൂരിലെ മ്യൂസിയം-പുരാവസ്തു വകുപ്പ് മേധാവിയില്‍ നിന്ന് മുന്‍കൂര്‍ അനുവാദം വാങ്ങണം. വെള്ളിയാഴ്ചകളിലും മറ്റു സര്‍ക്കാര്‍ അവധി ദിവസങ്ങളിലും മ്യൂസിയത്തിനു അവധിയായിരിക്കും. പ്രവര്‍ത്തി ദിവസങ്ങളില്‍ 10മണിക്കും 5 മണിക്കുമിടയില്‍ ആണ് സന്ദര്‍ശന സമയം. 2രൂപയെ പ്രവേശന ഫീസുള്ളൂ .മ്യൂസിയം പരിസരത്ത് ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്നു.



Click it and Unblock the Notifications