നീലഗിരിയുടെ പഴയകാല ചരിത്രത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ നീലഗിരി മ്യൂസിയം സന്ദര്‍ശിക്കാം. ജോണ്‍ സള്ളിവന്‍ മെമ്മോറിയലും നീലഗിരി ഡോകുമെന്റേഷന്‍ സെന്ററും പ്രവര്‍ത്തിക്കുന്ന പെതകല്‍ ബംഗ്ലാവിലാണ് നീലഗിരി മ്യൂസിയവും സ്ഥിതി ചെയ്യുന്നത്. ചരിത്രത്തിലൂടെ യാത്ര ചെയ്തു ഉദകമണ്ഡലത്തിലെ ആദ്യ ഹില്‍ സ്റ്റേഷന്റെ തുടക്കം മുതല്‍ നീലഗിരിയുടെ ഇന്നത്തെ ഈ പ്രതാപ കാലത്തിലേക്കുള്ള യാത്ര വരെ ഇവിടെ കണ്ടറിയാം.
അപൂര്‍വ്വങ്ങളായ ഒട്ടേറെ മൃഗങ്ങളെയും പക്ഷികളെയും ഇവിടെ സ്റ്റഫ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. നുറ്റാണ്ടുകളോളം പിന്നിലേക്ക് നീളുന്ന ഈ പ്രദേശത്തിന്റെ ചരിത്രത്തിലെ സാമൂഹ്യപരവും സാംസ്കാരികവുമായ ഒട്ടേറെ സംഭവങ്ങള്‍ ഇവിടെ വ്യക്തമായി കണ്ടു മനസ്സിലാക്കാം. ഏതാണ്ട് ബ്രിട്ടീഷ് കാലഘട്ടം വരെയുള്ള ചരിത്രം മാത്രമേ ഇവിടെ കണ്ടറിയാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ തന്നെയും ചരിത്രാന്വേഷകര്‍ക്കും കൂടാതെ വിനോദ സഞ്ചാരികള്‍ക്കും ഈ ചരിത്രരേഖകളെല്ലാം തന്നെ ഒരു വലിയ മുതല്‍ക്കൂട്ടായിരിക്കുമെന്നതില്‍ സംശയമില്ല.



Click it and Unblock the Notifications