നീലഗിരിയില്‍ നിന്ന് മൈസൂര്‍ പട്ടണത്തെയൊട്ടാകെ വീക്ഷിക്കാന്‍ പറ്റുന്ന ഒരേ ഒരു സ്ഥലമാണ് സ്നോഡെന്‍ പീക്ക്. കോട്ടഗിരി മെയിന്‍ റോഡിലായി സമുദ്ര നിരപ്പില്‍ നിന്നും 2677 മീറ്റര്‍ ഉയരെ ഇവ സ്ഥിതി ചെയ്യുന്നു. ഇവിടേയ്ക്കുള്ള റോഡുകള്‍ വൃത്തിയായി നിലനിര്‍ത്തിക്കൊണ്ടു പോകുന്നതിനാല്‍ തന്നെ യാത്രികര്‍ക്ക് വലിയ പ്രയാസമൊന്നും കുടാതെ പീക്കിന് മുകളിലേക്ക് എത്താനാകും. നീലഗിരിയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ ദോട ബെട്ട കഴിഞ്ഞാല്‍ തൊട്ടു താഴെ രണ്ടാം സ്ഥാനത്തോടെ സ്നോഡെന്‍ പീക്ക് തല ഉയര്‍ത്തി പിടിച്ചു നില്‍ക്കുന്നു.
ഇവിടെ നിന്ന് കാണുന്ന വിധം മൈസൂര്‍ പട്ടണത്തിന്റെ മനോഹര ദൃശ്യം മറ്റൊരിടത്തും കാണാന്‍ കഴിയില്ലയെന്നതാണ് വാസ്തവം. പേര് സൂചിപ്പിക്കും പോലെ മലനിരകളുടെ ഉയരത്തിലേക്ക് പോകും തോറും തണുപ്പ് കൂടുന്നതിനാല്‍ തന്നെ യാത്രയില്‍ തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍ കൂടി കയ്യില്‍ കരുതേണ്ടതാണ്.



Click it and Unblock the Notifications