നിര്‍മ്മലമായ ചുറ്റുപാടുകള്‍ക്കിടയില്‍ വിലയിക്കുന്ന ഈ ക്ഷേത്രം അതിന്‍റെ പരിസ്ഥിതിയും പ്രകൃതിഭംഗിയും കൊണ്ട് സന്ദര്‍ശകരെ വല്ലാതെ ആകര്‍ഷിക്കും.
കോട്ട്ഖായി മേഖലയിലെ വനഭൂമികള്‍ക്കിടയിലാണ് ദിലന്‍ ജലാശയം. വികസനം അത്രകണ്ട് പുരോഗമിച്ചിട്ടില്ലാത്ത ഈ പ്രദേശം വാണിജ്യസ്പര്‍ശമേല്‍ക്കാത്ത മേഖല കൂടിയാണ്. ജലാശയത്തിലെ വെള്ളത്തിന് നാട്ടുകാര്‍ ദിവ്യത്വം കല്‍പിക്കുന്നുണ്ട്. ആവശ്യമാണെങ്കില്‍...
പച്ചവിതാനിച്ച മേടുകളും ആത്മഹര്‍ഷമേകുന്ന അന്തരീക്ഷവുമാണ് ടൂറിസ്റ്റുകളെ ഈ ക്ഷേത്രത്തിലേക്ക് ആകര്‍ഷിക്കുന്നത്. പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സോടെ വര്‍ഷം മുഴുവന്‍ നിരവധി തീര്‍ത്ഥാടകര്‍ ഈ ക്ഷേത്രസന്നിധിയിലെത്തുന്നു.
റാണാ സാബ് രാജാവ് പണിത കോട്ട്ഖായി കൊട്ടാരം തന്നെയാണ് ഈ പട്ടണത്തിന്‍റെ ആകര്‍ഷണ കേന്ദ്രം. കുത്തനെയുള്ള ഒരു മലഞ്ചെരുവിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. ബാസ എന്നാണ് നാട്ടുകാര്‍ കോട്ടയെ വിളിക്കുന്നത്. തിബത്തന്‍ വാസ്തുകലാ ശൈലി ദ്യോതിപ്പിക്കു ന്ന പഗോഡ...
അനുപമമായ പ്രകൃതിസൌന്ദര്യത്താല്‍ അനുഗ്രഹീതമാണ് ഈ മേഖല. ഏകദിന വിനോദയാത്രയ്ക്ക് എന്തുകൊണ്ടും അനുയോജ്യമാണ് ഈ സ്ഥലം.
കോട്ട് ഖായി മേഖലയിലെ സര്‍വ്വസമ്മതമായ വിനോദസഞ്ചാര കേന്ദ്രമാണ് കിയല വനം. ശീതളവും ശാന്തവുമായ ഇവിടത്തെ അന്തരീക്ഷം സഞ്ചാരികളെ കുറച്ചൊന്നുമല്ല സ്വാധീനിക്കുന്നത്.