കോട്ടയത്തുനിന്നും 70 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. കുരിശുമലയെന്ന സ്ഥലത്തെ മുരുകന്‍ കുന്നിലുള്ള ഗുഹയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. കോട്ടയത്തെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണിത്. പാറയില്‍ കൊത്തിയുണ്ടാക്കിയ പടികള്‍ കയറിവേണം ഗുഹയ്ക്കടുത്തെത്താന്‍. കസേരകള്‍ പോലുള്ള ഇരിപ്പിടങ്ങള്‍ ഗുഹയ്ക്കുള്ളില്‍ പാറകളില്‍ കൊത്തിയുണ്ടാക്കിയിട്ടുണ്ട്.
അയ്യപ്പന്‍, മുരുഗന്‍, മധുരമീനാക്ഷി, കണ്ണകി എന്നിവരുടെ ചിത്രങ്ങളും ഗുഹയ്ക്കുള്ളില്‍ കൊത്തിവച്ചിട്ടുണ്ട്. മധുരയിലെ രാജകുടുംബാംഗങ്ങള്‍ പൂഞ്ഞാര്‍ കൊട്ടാരത്തിലേയ്ക്കുള്ള യാത്രാമധ്യേ വിശ്രമസ്ഥലമായി ഉപയോഗിച്ചതാണ് ഈ ഗുഹയെന്നാണ് പറയപ്പെടുന്നത്. മനോഹരമായ മലനിരകളുടെ പശ്ചാത്തലത്തിലുള്ള ഗുഹയുടെ കാഴ്ച മനോഹരമാണ്.



Click it and Unblock the Notifications