കോഴിക്കോട് നഗരത്തില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരത്തിലാണ് കൃഷ്ണമേനോന്‍ മ്യൂസിയം സ്ഥിതിചെയ്യുന്നത്. കോഴിക്കോട്ടെ കാഴ്ചകളില്‍ പ്രധാനപ്പെട്ട ഒന്നാണിത്. പഴശ്ശിരാജ മ്യൂസിയത്തിനടുത്തായി ഈസ്റ്റ് ഹില്ലിലാണ് കൃഷ്ണമേനോന്‍ മ്യൂസിയം സ്ഥിതിചെയ്യുന്നത്. ദേശീനേതാവ് വി കെ കൃഷ്ണമേനോടുള്ള ആദരസൂചകമായി 195 ലാണ് കൃഷ്ണമേനോന്‍ മ്യൂസിയം ആരംഭിച്ചത്. ഇന്ത്യയുടെ മഹത്തുക്കളായ നേതാക്കളുടെ പട്ടികയില്‍ പ്രമുഖനാണ് കോഴിക്കോട്ടുകാരനായ വി കെ കൃഷ്ണമേനോന്‍. ആര്‍ട്ടനും ചിത്രകലയ്ക്കുമായി പ്രത്യേക വിഭാഗങ്ങളുണ്ട് കൃഷ്ണമേനോന്‍ മ്യൂസിയത്തില്‍.
കോഴിക്കോട് നിന്നും വളരെ എളുപ്പത്തില്‍ ഇവിടെയെത്താം. നിരവധി ബസ് സര്‍വ്വീസുകളും ഓട്ടോറിക്ഷകളും ഇവിടെയെത്താന്‍ സഹായിക്കും. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ കൃഷ്ണമേനോന്‍ മ്യൂസിയത്തില്‍ പ്രവേശനം അനുവദനീയമാണ്. രാവിലെ പത്ത് മുതല്‍ വൈകിട്ട് 6 വരെയാണ് സന്ദര്‍ശക സമയം. ഇന്ത്യയുടെ സംസ്‌കാരത്തെക്കുറിച്ചും സ്വാതന്ത്രസമകാലത്തെക്കുറിച്ചും മറ്റുമുള്ള കഥകള്‍ പറയുന്ന കൃഷ്ണമേനോന്‍ മ്യൂസിയം കോഴിക്കോട്ടെത്തിയാല്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത കാഴ്ചകളിലൊന്നാണ്.



Click it and Unblock the Notifications