തോരപ്പള്ളിയിലെ രാജാജി മെമ്മോറിയല്‍, ചക്രവര്‍ത്തി രാജഗോപാലാചാരി(ഡിസംബര്‍ 10, 1978 - ഡിസംബര്‍ 25 1972) ജനിച്ച് പതിനൊന്ന് വയസ് വരെ വളര്‍ന്ന സ്ഥലമാണ്. സി. രാജഗോപാലാചാരി അഥവാ രാജാജി ഒരു നേതാവെന്ന നിലയിലും, സ്വാതന്ത്ര്യസമരസേനാനി എന്ന നിലയിലും ഓര്‍മ്മിക്കപ്പെടുന്നു. തമിഴ്നാടിന്‍റെ മുഖ്യമന്ത്രി മാത്രമല്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ നേതാവ്, കേന്ദ്ര ആഭ്യന്തര മന്ത്രി, വെസ്റ്റ് ബംഗാളിലെ ഗവര്‍ണ്ണര്‍, മദ്രാസ് പ്രെസിഡന്‍സിയുടെ പ്രീമിയര്‍ എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിരുന്നു.
ഭാരതരത്ന ബഹുമതി ലഭിച്ച അദ്ദേഹം മാങ്കോ ഓഫ് സേലം എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. ഏത് സ്ഥാനത്തിരിക്കുമ്പോഴും നീതിയെ കൂടെ നടത്തിയ നേതാവായിരുന്നു രാജഗോപാലാചാരി. അദ്ദേഹത്തിന്‍റെ ജീവിതം ഇന്ന് ഒരു പാഠപുസ്തകം പോലെ പരിഗണിക്കപ്പെടേണ്ടതാണ്. അദ്ദേഹത്തിന്റെ വസ്തുക്കളും, ജിവിതരേഖകള്‍ പ്രകാശിപ്പിക്കുന്ന ഫോട്ടോകളും, ഈ സ്മാരകത്തില്‍ സൂക്ഷിക്കുന്നു. രാജഗോപാലാചാരിയുടെ മൂല്യവും, ആദര്‍ശങ്ങളും ഉയര്‍ത്തിപ്പിടിച്ച് ഇന്നും ആ സ്മരണകളെ സജീവമാക്കുന്നു ഈ കേന്ദ്രം.



Click it and Unblock the Notifications