Search
  • Follow NativePlanet
Share
» »മലബാറിലെ മക്ക കാണാം, രണ്ട് ദിവസ സിറായത്ത് യാത്രയൊരുക്കി വെഞ്ഞാറമൂട് കെഎസ്ആർടിസി

മലബാറിലെ മക്ക കാണാം, രണ്ട് ദിവസ സിറായത്ത് യാത്രയൊരുക്കി വെഞ്ഞാറമൂട് കെഎസ്ആർടിസി

കേരളത്തിലെ പൗരാണികവും ചരിത്ര പ്രാധാന്യമുള്ളതുമായ ഇസ്ലാം തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് സിറായത്ത് യാത്ര ഒരുക്കി കെ എസ് ആർ ടി സി. തിരുവനന്തപുരം വെഞ്ഞാറമൂട് കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിലാണ് രണ്ടുദിവസ സിറായത്ത് യാത്ര സംഘടിപ്പിക്കുന്നത്. പ്രധാന പള്ളികളും തീർത്ഥാടന കേന്ദ്രങ്ങളും ഉൾപ്പെടുത്തിയുള്ള യാത്രയാണിത്.

ജൂലൈ 21, 22 വെള്ളി, ശനി ദിവസങ്ങളിലായി നടത്തുന്ന ദ്വിദിന യാത്ര വെള്ളിയാഴ്ച രാത്രി 11 മണിക്ക് വെഞ്ഞാറമൂട് ഡിപ്പോയിൽ നിന്നു പുറപ്പെടും. ശനിയാഴ്ച മലപ്പുറത്തെത്തി സന്ദർശിച്ച് വൈകിട്ടോടെ തിരികെ മടങ്ങുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

 KSRTC Venjarammoodu 2 Days Ziyarat

PC: Vicharam

കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ്,മുനമ്പം മഖാം,വെളിയംകോട് ഉമർ ഖാളി മഖാം,പുത്തൻപള്ളി,പൊന്നാനി വലിയ പള്ളി,മമ്പുറം പള്ളി, ബി പി അങ്ങാടി തുടങ്ങിയ പ്രധാന ദേവാലയങ്ങളും സ്ഥലങ്ങളും യാത്രയിൽ സന്ദർശിക്കും. 1960 രൂപയാണ് ഒരാൾക്കുള്ള നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും കെ എസ് ആര്‍ ടി സി വെഞ്ഞാറമൂട് ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെടാം. ഫോൺ നമ്പർ- 94470 05995, 9846032840.

കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ്

കേരള ചരിത്രത്തിൽ തന്നെ ഏറ്റവും പ്രാധാന്യമുള്ള പള്ളിയാണ് കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസ്ജിദ്. ക്രിസ്തുവർഷം 629 -ൽ നിർമ്മിക്ക്പപെട്ട ഈ പള്ളി അക്കാലത്തെ കേരളീയ വാസ്തുവിദ്യയനുസരിച്ചാണ് ക്ഷേത്ര മാതൃകയിലാണ് നിർമ്മിച്ചതെന്നാണ് ചരിത്രം പറയുന്നത്. രാജ്യത്തെ ആദ്യത്തെ മുസ്ലീം ദേവാലയമായ ഇവിടെയാണ് ഇന്ത്യയിലെ ആദ്യത്തെ ജുമ‍അ നമസ്കാരം നടന്നതെന്നും കരുതുന്നു.

ചില ചരിത്രകാരന്മാർ പറയുന്നതനുസരിച്ച് ബുദ്ധവിഹാരത്തിന്റെ മാതൃകയിലായിരുന്നു ദേവാലയമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇന്നും ഒരു പഴയ ക്ഷേത്രക്കുളത്തോളോട് സാദൃശ്യമുള്ള ഒരു കുളം പള്ളിയുടെ ഭാഗമായി ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്. മറ്റു പള്ളികളിൽ കാണാത്ത പല ചടങ്ങുകളും, നിലവിളക്ക് കൊളുത്തുന്ന പാരമ്പര്യം ഉൾപ്പെടെയുള്ള ചടങ്ങുകൾ ഇവിടെ കാണാം. മതവ്യത്യാസമില്ലാതെ ആളുകൾ ഈ എണ്ണ വാങ്ങാനായി ഇവിടെ വരാറുണ്ട്.

 KSRTC Venjarammoodu 2 Days Ziyarat Yatra

PC: Vicharam

പൊന്നാനി വലിയ ജുമുഅത്ത് പള്ളി

യാത്രയിൽ സന്ദർശിക്കുന്ന മറ്റൊരു ഇടമാണ് പൊന്നാനി വലിയ ജുമുഅത്ത് പള്ളി. 500 ൽ അധികരം വർഷം പഴക്കമുള്ള ഈ ദേവാലയം ലബാറിലെ മക്ക എന്നു വിളിക്കപ്പെടുന്നു. ക്രിസ്തുവർഷം 1510 ൽ ആണ്
പൊന്നാനി വലിയപള്ളി നിർമ്മിച്ചതെന്നാണ് ചരിത്രം പറയുന്നത്. കേരളത്തിലെ ഇസ്ലാം ദേവാലയങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ള ഒന്നും പൊന്നാനി പള്ളി തന്നെയാണ്.

Cover Image: KannanVM

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+