കുദ്രെമുഖിലെ ഏറ്റവും ഉയരമേറിയ ഭാഗമാണ് നരസിംഹ പര്‍വ്വതം. സമുദ്രനിരപ്പില്‍ നിന്നും 1894 മീറ്റര്‍ ഉയരത്തിലാണിത്. ട്രക്കിങിനും കാടുകാണാനും ഇറങ്ങുന്നവര്‍ക്ക് നരസിംഹ പര്‍വ്വതത്തിലേയ്ക്കും പോകാം. മുകളില്‍ നിന്നുള്ള കാടിന്റെ മറ്റ് മലനിരകളുടെയും കാഴ്ച മനംമയക്കുന്നതാണ്. അകലത്തയി അറബിക്കടലും കാണാം.
മലമുകളിലേയ്ക്കുള്ള വഴിയില്‍ സിംഹവാലന്‍ കുരങ്ങുകള്‍ പോലുള്ള അപൂര്‍വ്വ ജീവിവര്‍ഗങ്ങളെ കാണാനം അവസരമൊക്കും.ഇവിടെ ട്രക്കിങ്ങിന് എത്തുന്നവര്‍ക്ക് മെച്ചപ്പെട്ട ട്രക്കിങ് സൗകര്യങ്ങളും ട്രക്കിങ്ങിനുള്ള ഉപകരണങ്ങളും അധികൃതരില്‍ നിന്നും ലഭിയ്ക്കും. കുദ്രെമുഖ് പീക്കിലേയ്ക്ക് പോകുന്നവര്‍ താമസത്തെക്കുറിച്ചോര്‍ത്തും ആശങ്കപ്പെടേണ്ടതില്ല. പീക്കിനടുത്തുതന്നെ ഫോറസ്റ്റ് ലോഡ്ജുകളും ഗസറ്റ് ഹൗസുകളുമുണ്ട്. അടുത്തുള്ള കലസ ടൗണില്‍ നിന്നും ഇങ്ങോട്ട് ബസ് സര്‍വ്വീസുമുണ്ട്.



Click it and Unblock the Notifications