ഹിമാലയന്‍ നേച്ചര്‍ പാര്‍ക്കിന് വളരെ അടുത്താണ് ഇന്ദിര ടൂറിസ്റ്റ് പാര്‍ക്ക്. ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് യാക്ക് സവാരിയും കുതിര സവാരിയും ആസ്വദിക്കാനുള്ള സൗകര്യം ഒരിക്കിയിട്ടുണ്ട്. ഇതിന് പുറമെ മഞ്ഞിന്റെ കൊടു തണുപ്പും യാത്രയുടെ ക്ഷീണവും മറക്കാന്‍ സ്വാദൂറുന്ന ഭക്ഷണങ്ങളും പാനീയങ്ങളും നല്‍കുന്ന ഒരു കഫേയും പാര്‍ക്കിനുള്ളില്‍ ഉണ്ട്. ഹിമാചല്‍ പ്രദേശ് ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷനാണ് പാര്‍ക്കിന് മേല്‍നോട്ടം വഹിക്കുന്നത്.



Click it and Unblock the Notifications