നഗ്ഗറില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ മാറി നാഷണല്‍ ഹൈവേ 21 ലായി സ്ഥിതി ചെയ്യുന്ന ബാജുറ ഗ്രാമത്തിലാണ് ബഷേശ്വര്‍ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബിയാസ് നദിക്കരയിലുള്ള ഈ ക്ഷേത്രം ശിഖര മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മനോഹരമായ ശില്‍പങ്ങളും കൊത്തുപണികളും കൊണ്ടലംകൃതമാണ് ഈ ക്ഷേത്രം. സംഹാര മൂര്‍ത്തിയായ ശിവന്റെയും പാര്‍വതിയുടെയും പ്രതിരൂപമായ യോനി ലിംഗം ഇവിടെ പ്രതിഷ്ടിച്ചിരിക്കുന്നു. പുഷ്പാലംകാര മാതൃകയിലുള്ള സ്ക്രോള്‍ വര്‍ക്കുകളാണ് ക്ഷേത്രത്തിന്റെ പ്രധാന സവിശേഷത. സ്ഥിതി പരിപാലകനായ വിഷ്ണു, ഐശ്വര്യ ദേവതയായ ലക്ഷ്മി,സ്ത്രീ ശക്തിയുടെ മൂര്‍ത്തീഭാവമായ ദുര്‍ഗ ദേവി, ഗജ ദൈവമായ ഗണേശന്‍ എന്നീ പ്രതിഷ്ടകളും ക്ഷേത്ര ചുറ്റളവില്‍ തന്നെയായി കാണാം.



Click it and Unblock the Notifications