മണാലിയിലെ പ്രധാനപ്പെട്ട ഒരു ആരാധനാലയമാണ് രഘുനാഥ് ക്ഷേത്രം. ഹിന്ദു ദേവനായ രഘുനാഥ് ജിയാണ് രഘുനാഥ് ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂര്‍ത്തി. അയോധ്യയിലെ ത്രിനാഥ് ക്ഷേത്രത്തില്‍ നിന്നും കൊണ്ടുവന്നതാണ് രഘുനാഥ് ക്ഷേത്രത്തിലെ വിഗ്രഹം എന്നാണ് വിശ്വസിക്കപ്പെടുന്നത്. മഹാവിഷ്ണുവിന്റെ അവതാരമായിരുന്ന ശ്രീരാമന് പൂജിച്ചിരുന്നതാണ് ഈ വിഗ്രഹം എന്നും കരുതപ്പെടുന്നു. 1650 ലാണ് രഘുനാഥ് ക്ഷേത്രം നിര്‍മിക്കപ്പെട്ടത്. ഈ പ്രദേശത്തിന്റെ രക്ഷകനാണ് രഘുനാഥ് ക്ഷേത്രത്തിലെ ദേവനെന്നാണ് വിശ്വാസികള്‍ കരുതുന്നത്. തന്റെ പാപങ്ങളില്‍ നിന്നും മുക്തി കിട്ടാനായി രാജാ ജഗത് സിംഗനാണ് ഈ ക്ഷേത്രം പണിതീര്‍ത്തത് എന്നും കരുതപ്പെടുന്നു.