നഗ്ഗറിന് സമീപത്തായാണ് കുളുവിലെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രവും വിനോദസഞ്ചാരികളുടെ പ്രിയസ്ഥലവുമായ ഗൗരീശങ്കര ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 11 - 12 നൂറ്റാണ്ടുകാലത്താണ് ഗൗരീശങ്കര ക്ഷേത്രം നിര്‍മിക്കപ്പെട്ടത് എന്നുകരുതപ്പെടുന്നു. ഗൗരീശങ്കരന്‍ അഥവാ ശിവനാണ് ഗൗരീശങ്കര ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഗുജാര - പ്രതിഹാര ശൈലിയില്‍ നിര്‍മിക്കപ്പെട്ട അവസാനത്തെ നിര്‍മിതിയാണ് ഇതെന്നാണ് കരുതപ്പെടുന്നത്. ഗണപതി, പൂക്കള്‍, ഒരു സംഗീതജ്ഞന്‍, നൃത്തകാരന്‍ എന്നിവരുടെ ശില്‍പങ്ങളാണ് ഈ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഒരു ആകര്‍ഷണം.



Click it and Unblock the Notifications