കുള്ളുവിലെ ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ് മലകയറ്റം. സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി മലകളുണ്ട് ഈ പ്രദേശത്ത്. ദിയോ ടിബ്ബ, ബിയാസ് കുണ്ട്, ഹനുമാന്‍ ടിബ്ബ തുടങ്ങിയവയാണ് ഇവിടത്തെ പ്രധാനപ്പെട്ട മലകയറ്റ കേന്ദ്രങ്ങള്‍. ചന്ദ്രാതല്‍, മലാന ഗ്ലാസിയര്‍സ്, ബിയാസ് കുണ്ട് എന്നിവ പരിചയസമ്പന്നരായ മലകയറ്റ വിദഗ്ധര്‍ക്ക് പറ്റിയതാണ്. മണാലിയിലെ ഹിമാചല്‍ മൗണ്ടനീറിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും സഞ്ചാരികള്‍ക്ക് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടും.



Click it and Unblock the Notifications