രൂപി പാലസ് എന്ന പേരിലും അറിയപ്പെടുന്ന സുല്‍ത്താന്‍പൂര്‍ പാലസ് കുള്ളുവിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ്. 1905 ലെ ഭൂമികുലുക്കത്തില്‍ യഥാര്‍ത്ഥ കൊട്ടാരം തകര്‍ന്നുപോയെങ്കിലും പുനര്‍നിര്‍മിക്കപ്പെട്ട കൊട്ടാരവും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. കുള്ളുവിന്റെ തനതുശൈലിയില്‍ തീര്‍ത്ത നിരവധി പെയിന്റിംഗുകള്‍ കൊട്ടാരത്തില്‍ കാണാം. രാജകുടുംബാംഗങ്ങളാണ് ഇപ്പോള്‍ കൊട്ടാരത്തിന്റെ അധികാരം കൈവശം വച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മുന്‍കൂര്‍ അനുവാദം വാങ്ങിയശേഷം മാത്രമേ സഞ്ചാരികള്‍ക്ക് കൊട്ടാരത്തില്‍ പ്രവേശനം സാധ്യമാകൂ.



Click it and Unblock the Notifications