കുളു താഴ്വരയിലെ പ്രധാന വിനോദം ട്രെക്കിംഗ് തന്നെയാണ്. പ്രധാന ഗ്രാമങ്ങളുമായി ബന്ധപ്പെട്ടു ഒട്ടേറെ സാഹസിക പാതകളുണ്ടിവിടെ. വനയാത്ര ആവേശമായി കൊണ്ടുനടക്കുന്നവര്‍ക്ക് ഏറെ അവസരങ്ങളുണ്ട്. ദീര്‍ഘദൂരം കാല്‍നടയായി സഞ്ചരിച്ച് ഈ ഹിമാലയന്‍ മനോഹര ഭൂമിയുടെ സൗന്ദര്യം ഒപ്പിയെടുക്കുന്ന സഞ്ചാരികള്‍ നിരവധിയാണ്.
മനോഹാരിത തുളുമ്പുന്ന പ്രകൃതിയിലൂടെ പച്ചപരവതാനി വിരിച്ച പോലുള്ള പുല്‍മേടുകളും കടന്ന് കൂറ്റന്‍ പര്‍വതനിരകള്‍ക്ക് സമീപത്തുകൂടിയുള്ള യാത്ര ജീവിതയാത്രയിലെ അപൂര്‍വ അനുഭവമായിരിക്കും. മലാന ഗ്രാമത്തിലെ ചന്ധേര്‍ ഘനി പാസ്, ഷിംലയിലേക്കുള്ള ജലോരി പാസ്, സരഹാനിലെ പിന്‍ പാര്‍വതി പാസ് എന്നിവ പ്രധാന ട്രെക്കിംഗ് പാതകളില്‍ പെടുന്നു. പ്രകൃതി ഭംഗി നിറഞ്ഞ പ്രദേശമായതിനാല്‍ തന്നെ ഇവിടം ഫോട്ടോഗ്രാഫിക്ക് പറ്റിയ ഒരിടം കൂടിയാണ്.



Click it and Unblock the Notifications