വേമ്പനാട് കായലിന്‍െറ കിഴക്കേതീരത്ത് 14 ഏക്കറിലാണ് കുമരകം പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നത്. കായലിന്‍െറ പശ്ചാത്തലത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ സീസണില്‍ ഹിമാലയത്തില്‍ നിന്നും സൈബീരിയയില്‍ നിന്നും വരെ ദേശാടനപക്ഷികള്‍ വരാറുണ്ട്. ഉദയത്തിന് മുമ്പും അസ്തമയത്തിന് ശേഷവും ഇതിലൂടെ നടക്കാനിറങ്ങിയാല്‍ മുളങ്കാടുകള്‍ക്കിടയില്‍ ധാരാളം പക്ഷികളെ കാണാം.
പക്ഷി നിരീക്ഷണത്തില്‍ താല്‍പര്യമുള്ളവര്‍ക്കായി ഹൗസ്ബോട്ടുകളോ മോട്ടോര്‍ ബോട്ടുകളോ വാടകക്ക് എടുക്കുകയും ചെയ്യാം. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് സന്ദര്‍ശനത്തിന് അനുയോജ്യസമയം. രാവിലെ പത്ത് മുതല്‍ വൈകുന്നേരം ആറു വരെയാണ് സന്ദര്‍ശന സമയം. മുതിര്‍ന്നവര്‍ക്ക് അഞ്ചുരൂപയും വിദേശികള്‍ക്ക് 45 രൂപയുമാണ് പ്രവേശന ടിക്കറ്റ് നിരക്ക്. 100 മുതല്‍ 200 രൂപ വരെ നല്‍കിയാല്‍ ഗൈഡിന്‍െറ സേവനം ലഭിക്കും. രണ്ട് മണിക്കൂര്‍ ബോട്ടിംഗിന് 200 മുതല്‍ 250 രൂപ വരെയാണ് നിരക്ക്.



Click it and Unblock the Notifications