കുമരകത്തിന് സമീപം വേമ്പനാട് കായലിന് നടുവില്‍ ദേശാടന പക്ഷികള്‍ തമ്പടിക്കുന്ന സ്ഥലമാണ് അനന്ത പത്മനാഭന്‍ തോപ്പ് എന്നും പാതിരാ തോപ്പ് എന്നും അറിയപ്പെടുന്ന ഈ മനോഹര ദ്വീപ്. പത്ത് ഏക്കര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന കോട്ടയം ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തി പ്രദേശമാണ്.
സീസണില്‍ എത്തുന്ന 50 ഇനം ദേശാടനപക്ഷികള്‍ക്കൊപ്പം 91 സാധാരണ ഇനം പക്ഷികളെയും ഇവിടെ കാണാറുണ്ട്. ദ്വീപില്‍ ഹൗസ്ബോട്ടുകള്‍ക്കും മറ്റും നങ്കൂരമിടാന്‍ സൗകര്യമുണ്ട്. തുടര്‍ന്ന് ദ്വീപിലൂടെ നടക്കാന്‍ നടപ്പാതയുമുണ്ട്. ഫോട്ടോഗ്രാഫിയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ദ്വീപില്‍ ഭംഗിയേറുന്ന കാഴ്ചകള്‍ ഫ്രെയിമിനുള്ളിലാക്കാം.



Click it and Unblock the Notifications