Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുംഭല്‍ഗഡ് » ആകര്‍ഷണങ്ങള് » കുംഭല്‍ഗഡ് കോട്ട

കുംഭല്‍ഗഡ് കോട്ട, കുംഭല്‍ഗഡ്

23

പതിനഞ്ചാം നൂറ്റാണ്ടില്‍ റാണ കുംഭ രാജാവ് പണികഴിപ്പിച്ചതാണ് കുംഭല്‍ഗഡ് കോട്ട. ഈ മേവാര്‍ പ്രാകാരം, ഭനസ് നദിയുടെ തീരത്താണ് ഉയര്‍ത്തപ്പെട്ടിരിക്കുന്നത്. രാജസ്ഥാനിലെ ഈ രണ്ടാമത്തെ വലിയ കോട്ടയില്‍  സന്ദര്‍ശകര്‍ ധാരാളമായി എത്തുന്നു. ഈ ഭീമാകാരമായ കോട്ട പതിമൂന്നു ശിഖരങ്ങള്‍,

കാവല്‍ ഗോപുരങ്ങള്‍, കൊത്തളങ്ങള്‍ തുടങ്ങിയവകൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. കുംഭല്‍ഗഡ് കോട്ട 36  കിലോ മീറ്റര്‍ ഓളം  അരാവല്ലി മലനിരകളിലേക്ക് നീണ്ടുകിടക്കുന്നു. മഹാറാണാ  ഫത്തേ സിംഗ് പണി കഴിപ്പിച്ച കുംഭ ഗോപുരമുള്ള ഒരു കൊട്ടാരവും ഈ കോട്ടയില്‍ ഉണ്ട്. കോട്ടയ്ക്കു ചുറ്റുമുള്ള നീണ്ടുവളഞ്ഞ  മതില്‍ ശത്രുക്കളുടെ ആക്രമണത്തെ ചെറുക്കാന്‍ ഉണ്ടാക്കിയതാണ്. ചൈനയിലെ വന്മതില്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും നീണ്ട  മതില്‍ ഇതത്രേ.

കോട്ടയ്ക്കു ഏഴു കൂറ്റന്‍ കവാടങ്ങള്‍  ഉണ്ട്. അതില്‍ ഏറ്റവും വലിയത് റാം പോല്‍. അല്ലെങ്കില്‍ രാം ഗേറ്റ് . ഹനുമാന്‍ പോലില്‍ ഒരു ക്ഷേത്രമുണ്ട്. അതാണു കോട്ടയിലേക്ക് നയിക്കുന്ന പ്രധാന കവാടം. ഹല്ലാ പോല്‍ , പഘ്റ  പോല്‍, നിംബൂ പോല്‍, ഭൈരവ് പോല്‍, ടോപ്‌ ഖാനാ പോല്‍ ഇവയാണ് മറ്റു കവാടങ്ങള്‍.കോട്ടയ്ക്കു മുകളില്‍ നിന്ന് നോക്കിയാല്‍ സന്ദര്‍ശകര്‍ക്ക് ചുറ്റുപാടുമുള്ള പ്രദേശങ്ങളുടെ  ഭംഗിയുള്ള കാഴ്ച്ചകിട്ടും.  കുംഭല്‍ഗഡ് കോട്ടക്കകത്ത് തന്നെയുള്ള  മറ്റൊരു കോട്ടയാണ്  കതര്‍ഗാഡ് .

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed