കുംതയ്ക്ക് സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രധാന ക്ഷേത്രമാണ് വെങ്കിട്ടരാമന്‍ ക്ഷേത്രം. ശ്രീ വെങ്കിട്ടരാമനും ശ്രീ ഗോപാലകൃഷ്ണനുമാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠകള്‍. സത്യഭാമ, ലക്ഷ്മി, മുഖ്യ പ്രാണ്‍ ദേവ് എന്നിങ്ങനെയുള്ള മൂര്‍ത്തികളെയും ഇവിടെ ആരാധിക്കുന്നു. ഫെബ്രുവരി മാസത്തില്‍ ഈ ക്ഷേത്രത്തില്‍ നടക്കുന്ന രഥോത്സവം ഏറെ പ്രശസ്തമാണ്.
മേയ് മാസത്തില്‍ നടക്കുന്ന പ്രതിഷ്ഠാമഹോത്സവമാണ് ഇവിടത്തെ മറ്റൊരു പ്രധാന ഉത്സവം. ചമ്പാഷഷ്ഠി ഉത്സവം, കാര്‍ത്തികോത്സവം, സപ്തപ്രഹാര്‍ ഭജന്‍, ഉഗാദി, രഥോത്സവം, മുക്കോടി ദ്വാദശി, അക്ഷയ തൃതീയ, അനന്തവൃത്ത, രാമനവമി എന്നിവയും ഇവിടെ വന്‍ പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നു. ശ്രീ സംസ്ഥാന്‍ ഗോകര്‍ണ പാര്‍ത്തഗലി ജീവോട്ടം മഠത്തിന്റെ കീഴിലാണ് ക്ഷേത്രം. ഗൗഡ സരസ്വത ബ്രാഹ്മണരുടെ മത, സാംസ്‌കാരിക, സാമൂഹ്യ കേന്ദ്രമായി ഈ ക്ഷേത്രം വര്‍ത്തിച്ചുവരുന്നു.



Click it and Unblock the Notifications