ലിന്‍ സണ്‍ ചൈനീസ് ക്ഷേത്രമെന്നും വിളിക്കുന്ന ചൈനീസ് ക്ഷേത്രം ഖുഷിനഗറിലെ ആധുനീക ക്ഷേത്രങ്ങളില്‍ ഒന്നാണ്. നഗരകവാടത്തിനുള്ളിലേയ്‌ക്ക് പ്രവേശിക്കുന്ന വിനോദ സഞ്ചാരികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന ആദ്യ ബുദ്ധ സ്‌മാരകം ഇതാണ്.
ചൈനീസ്- വിയറ്റ്‌നാം വാസ്‌തു ശൈലിയാണ് നിര്‍മാണത്തിന് ഉയോഗിച്ചിരിക്കുന്നത്. നഗരത്തിലെ മറ്റ് ബുദ്ധ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്‌തമാണ് ഈ ക്ഷേത്രത്തിന്റെ രൂപം.
ക്ഷേത്രത്തിലെ ബുദ്ധ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നതും ചൈനീസ് മാതൃകയിലും രൂപത്തിലുമാണ്. തീര്‍ത്ഥാടകരെയും സഞ്ചാരികളെയും ഒരു പോലെ ആകര്‍ഷിക്കുന്നതാണ് ക്ഷേത്രത്തിലെ വിഗ്രഹം. ക്ഷേത്രത്തിനും ബുദ്ധ പ്രതിമയ്‌ക്കും പുറമെ ക്ഷേത്ര കെട്ടിടത്തില്‍ മറ്റ് പ്രധാന ബുദ്ധ ക്ഷേത്രങ്ങളുടെ മാതൃക സൂക്ഷിച്ചിട്ടുണ്ട്.
ബീഹാറിലെ രാജ്‌ഗിര്‍, ബോധ്‌ഗയ ,നേപ്പാളിലെ ലുംബിനി, ഉത്തര്‍ പ്രദേശിലെ സര്‍വാതി, ഖുശിനഗറിലെ നിര്‍വാണ ക്ഷേത്രം, സ്‌തൂപ എന്നിവയുടെ മാതൃകകള്‍ ഇവിടെയുണ്ട്. വിയറ്റ്‌നാമില്‍ നിന്നുള്ള ലിന്‍ഹ്-സണ്‍ ബുദ്ധിസ്റ്റുകളാണ് ഇവിടം പരിപാലിക്കുന്നത്. കെട്ടിട സമുച്ചയത്തില്‍ ധ്യാനത്തിനായുള്ള ഹാള്‍, ധര്‍മ ഹാള്‍, വിഹാര്‍ സ്‌കൂള്‍ എന്നിവയുമുണ്ട്.



Click it and Unblock the Notifications