ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന റോഡുഗതാഗതമുള്ള ഗ്രാമമെന്ന് പേരുകേട്ട സ്ഥലമാണിത്. സമുദ്രനിരപ്പില്‍ നിന്നും 4270 മീറ്റര്‍ ഉയരത്തിലാണ് കിബ്ബര്‍ സ്ഥിതിചെയ്യുന്നത്. പാറക്കൂട്ടങ്ങള്‍ക്കുമേല്‍ ഒരു താഴ്‌വാരം പോലെയാണ് കിബ്ബറിന്റെ കിടപ്പ്. താബോ വിഭാഗത്തിലെ സെര്‍കാങ് റിംപോച്ചെ പണിത ഒരു ബുദ്ധആശ്രമവും ഒരു വന്യജീവിസങ്കേതവുമാണ് ഇവിടുത്തെ പ്രധാനകാഴ്ചകള്‍.
കാസ എന്ന സ്ഥലത്തുനിന്നും 16 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. വേനല്‍ക്കാലത്ത് കാസയില്‍ നിന്നും കിബ്ബര്‍ വരെ ബസ് സര്‍വ്വീസുണ്ട്. കൃഷിയും കുതിര, ചമരിപ്പശു എന്നിവയുടെ വില്‍പ്പന, കൈമാറ്റം എന്നിവയെല്ലാമാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന ജീവിതമാര്‍ഗ്ഗങ്ങള്‍. വ്യാപാരത്തിനായി ജനങ്ങള്‍ പരാന്‍ഗില്‍ നിന്നും ലഡാക്ക് വരെ മൂന്നുദിവസത്തോളമെടുത്താണ് യാത്രചെയ്യുന്നത്.
ആകെ 80 വീടുകളാണ് കിബ്ബര്‍ ഗ്രാമത്തിലുള്ളത്. കല്ലും മരവും ചേര്‍ത്ത് ഭൂകമ്പത്തെ ചെറുക്കുന്ന രീതിയിലാണ് ഇവ പണിതിരിക്കുന്നത്. ഒരു സിവില്‍ ഡിസ്‌പെന്‍സറി, ഒരു പോസ്റ്റ് ഓഫീസ്, ഒരു ഹൈസ്‌കൂളുമാണ് ഇവിടെയുള്ളത്, ആളുകള്‍ക്ക കാണാനായി ഒരു പൊതു ടെലിവിഷനുമുണ്ട്. ജനത്തിരക്കേറിയ നഗരങ്ങളി്ല്‍ നിന്നും നദികളും കടല്‍ക്കരകളുമുള്ള നാടുകളില്‍ നിന്നും ഇവിടെയെത്തുന്നവര്‍ കിബ്ബറിലെ ജീവിതരീതികണ്ട് അന്തിച്ചുപോകുമെന്ന് ഉറപ്പാണ്. ഉത്രയും ഉയര്‍ന്നൊരു പ്രദേശത്ത് ഇങ്ങനെയും കുറേ ജനങ്ങളുണ്ടെന്നകാര്യം കാണുമ്പോള്‍മാത്രമേ വിശ്വസിക്കാന്‍ കഴിയുകയുള്ളു.



Click it and Unblock the Notifications