കുന്‍സും മലനിരകളില്‍ സ്ഥിതിചെയ്യുന്ന ഉയരമേറിയ മലമ്പാതയാണിത്, കുന്‍സും ല എന്നാണ് തിബറ്റില്‍ ഇതിനെ വിളിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 4590 മീറ്റര്‍ ഉയരത്തിലാണ് ഈ പാത സ്ഥിതിചെയ്യുന്നത്. മണാലിയില്‍ നിന്നും 122 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. കുളു താഴ്‌വരയെയും ലാഹൗള്‍ താഴ്‌വരയെയും സ്പിതി താഴ്‌വരയെയും ബന്ധിപ്പിക്കുന്നതാണ് ഈ പാത. മലമ്പാതയ്ക്ക് മുലളിയാി ദുര്‍ഗാ ദേവിയുടെ പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രവുമുണ്ട്.
രഹ്താംഗ് പാസില്‍ നിന്നും 20 കിലോമീറ്റര്‍ സഞ്ചരിച്ച് ഗ്രാംപോയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് പോയാല്‍ കുന്‍സും പാസില്‍ എത്താം. ഇതിലൂടെയുള്ള യാത്ര മനോഹരമായ കാഴ്ചകളാണ് സമ്മാനിക്കുക. ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുപാളികളില്‍ രണ്ടാമത്തേതായ ബര-സിഗ്രി മഞ്ഞുപാളിയുടെ കാഴ്ച ഈ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ കാണാന്‍ കഴിയും. മണാലി, ബാതല്‍ സിബി, കീലോങ്, ദര്‍ച്ച, ബരലാച്ച ലാ, ചര്‍ച്ചു, തന്‍ഗ്‌ലാങ്, പന്‍ഗി താഴവര എന്നിവ കുന്‍സും പാസിന് സമീപത്തുള്ള മറ്റ് സ്ഥലങ്ങളാണ്.



Click it and Unblock the Notifications