ലാത്തൂര്‍ - നന്ദേട് പ്രധാന പാതയ്ക്കരികിലായി ശിവക്ഷേത്രത്തിന് പേരുകേട്ട സ്ഥലമാണ് ചാകൂര്‍. പരമശിവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ശിവക്ഷേത്രത്തിന് പുറമെ ഔഷധസസ്യങ്ങള്‍ക്കും പ്രശസ്തമാണ് ചാകൂര്‍. ലാത്തൂരില്‍ നിന്നും 35 കിലോമീറ്ററുണ്ട് ഇവിടേക്ക്. റോഡ് മാര്‍ഗം ഏതാണ്ട് അരമണിക്കൂര്‍ യാത്രയില്‍ ഇവിടെയെത്താം. കുട്ടികളുമൊത്ത് യാത്രചെയ്യുന്നവര്‍ക്കായി സമീപത്ത് തന്നെ ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കും ചാകൂരിലുണ്ട്.



Click it and Unblock the Notifications